പാലാ : സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിച്ച് മുതലെടുപ്പിനുള്ള ശ്രമമാണ് ചില രാഷ്ട്രീയ കക്ഷികൾ നടത്തുന്നതെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. നഗരസഭ മണ്ഡലം കേരള കോൺഗ്രസ് (എം) പോഷക സംഘടനകളുടെ ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ജന്മദിനമായ ഒക്ടോബർ 9 മുതൽ മെംബർഷിപ് ക്യാംപെയ്ൻ സംസ്ഥാനത്ത് ആരംഭിക്കും.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
മണ്ഡലം പ്രസിഡന്റ് ബിജു പാലൂപ്പടവൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് സണ്ണി തെക്കേടം, നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, നഗരസഭാധ്യക്ഷൻ ആന്റോ പടിഞ്ഞാറേക്കര, തോമസ് ആന്റണി, ഷാജു തുരുത്തൻ, സുനിൽ പയ്യപ്പിളളി, ലീന സണ്ണി, ബിജി ജോജോ, ബെറ്റി ഷാജു, ബൈജു കൊല്ലംപറമ്പിൽ, തോമസ് പീറ്റർ, നീന ചെറുവള്ളിൽ, സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി, മായ പ്രദീപ്, ജോസുകുട്ടി പൂവേലിൽ, സാജു എടേട്ട്, സനൽ ചേക്കാട്ടുപറമ്പിൽ, ദേവൻ കുളത്തിനാൽ, ബോബി കുറിച്ചിയിൽ, തോമസുകുട്ടി ആനിത്തോട്ടം, ജോജോ കുടക്കച്ചിറ, ജോർജുകുട്ടി ചെറുവള്ളി എന്നിവർ പ്രസംഗിച്ചു.



